04:12pm 12 November 2026
NEWS
ചെങ്ങന്നൂർ പിഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി
23/04/2026  10:15 PM IST
nila
 ചെങ്ങന്നൂർ പിഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി

ചെങ്ങന്നൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പിഐപി കനാൽ വഴി ജലം തുറന്നു വിടാത്തതിൽ പ്രതിഷേധിച്ച് പുലിയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പിഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി.
ചെങ്ങന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റ്  അഡ്വ.ഡി. വിജയകുമാർ
 ഉദ് ഘാടനം ചെയ്തു. 
സർക്കാരിൻ്റെ അനാസ്ഥ മൂലം യഥാസമയം കനാൽ പുന:രുദ്ധാരണം ചെയ്യാത്തതുകൊണ്ടാണ് കടുത്ത വേനൽ അനുഭവപ്പെടുന്ന ഈ സമയത്ത് കനാൽ ജലം വിടാതിരിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.  
മണ്ഡലം ചെയർമാൻ സജീവ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. വി ജോൺ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ, കർഷക കോൺഗ്രസ് സംസ്ഥാന ട്രഷറർ ജോജി ചെറിയാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ് രതി സുഭാഷ്, വൈസ് പ്രസിഡന്‍റ് മിഥുന്‍ മധു മയൂരം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എല്‍. മുരളീധരൻ നായർ, എം. റയ്ച്ചല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. പി മോഹനൻ പിള്ള, സൂസമ്മ തോമസ്, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ സ്റ്റാന്‍ലി ജോര്‍ജ്, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ  പി. എസ് ചന്ദ്രദാസ്, ബാബു കല്ലൂത്ര, പി.ജി എബ്രഹാം, നിബു ചിറമേല്‍, സന്തോഷ് റ്റി കോശി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.